പെരിങ്ങൽക്കുത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക്‌ വെള്ളം ഒഴുകി തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 6, 2020

പെരിങ്ങൽക്കുത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക്‌ വെള്ളം ഒഴുകി തുടങ്ങി


കൊച്ചി> പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും പുലർച്ചെ നാലുമുതൽ ചാലക്കുടിപ്പുഴയിലേക്ക് വെള്ളമൊഴുകി തുടങ്ങി. തീരവാസികൾ ജാഗ്രത പാലിക്കണം. ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ ഓറഞ്ച് അലർട്ട് നൽകിയിരുന്നു. ഡാമിൽ ജലനിരപ്പ് 419.4 മീറ്ററായതോടെയാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകി തുടങ്ങിയത്.



ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്നാണ് പെരിങ്ങൽക്കുത്ത് ഡാമിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.

വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ചിനാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പ് 417 മീറ്ററായതോടെ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചിരുന്നു.

from Kerala || Deshabhimani ​Online ​News https://ift.tt/3gxOxDp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages