കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും: പികെ കൃഷ്ണദാസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും: പികെ കൃഷ്ണദാസ്

ഇ വാർത്ത | evartha
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും: പികെ കൃഷ്ണദാസ്

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും എന്ന പ്രതികരണവുമായി ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കാവല്‍ മന്ത്രിസഭയ്ക്ക് കീഴിലാകുമെന്നും ഇന്ന് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കൃഷ്ണദാസ് പറഞ്ഞു.

യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചിനെതിരായ പോലീസ് നടപടിയ്ക്ക് പിന്നാലെ പ്രതിഷേധക്കാരെ നേരിട്ട പോലീസുകാരെ ഭീഷണിപ്പെടുത്തിയായിരുന്നു കൃഷ്ണദാസിന്റെ പ്രസംഗം.

‘ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതിനനുസരിച്ച് അങ്ങനെ നിങ്ങള്‍ ഉറഞ്ഞ് തുള്ളേണ്ടതില്ല. കാരണം ഈ സർക്കാർ ഏത് സമയത്തും നിലംപതിക്കാമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങളുടെ യജമാനന്‍ നിങ്ങളെ സംരക്ഷിക്കാന്‍ തിരുവനന്തപുരത്തുണ്ടാവില്ല. ഞങ്ങള്‍ക്ക് ഒരു സംശയമുണ്ട്. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യമുഖ്യമന്ത്രി ഇ.എം.എസിന്റെ അതേ അവസ്ഥ ഈ സര്‍ക്കാരിനും വരും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും.’ കൃഷ്ണദാസ് പറഞ്ഞു.

ഇവിടെ കേരളത്തിൽ ആദ്യത്തെ സർക്കാരായ ഇഎംഎസ് മന്ത്രിസഭയ്ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല. ഇപ്പോഴുള്ള പിണറായി വിജയന്റെ സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ചിലപ്പോൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കാവല്‍മന്ത്രിസഭയുടെ സാന്നിധ്യത്തിലായിരിക്കും സംസ്ഥാനത്ത് നടക്കുക എന്നതാണ് ഞങ്ങളുടെ വിശ്വാസം.

അതിനാല്‍ ഞങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരോട് പറയാനുള്ളത്, തിരുവനന്തപുരത്ത് നിന്ന് ഫോണുവരുമ്പോള്‍ ഞങ്ങളുടെ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാനും അടിച്ചമര്‍ത്താനും നിങ്ങള്‍ ശ്രമിക്കരുത് എന്നാണ്. ഇവിടെ ഞങ്ങള്‍ നടത്തുന്ന സമരം രാഷ്ട്രത്തിന് വേണ്ടിയാണ്. ഈ സമരവുമായി സഹകരിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടത്’, കൃഷ്ണദാസ് പറഞ്ഞു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3fmQWRh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages