പൊലീസ് വാഹനത്തിലെ ബീക്കൺ ലെെറ്റ് കാണാനില്ല: അന്വേഷണത്തിനൊടുവിൽ ലെെറ്റ് എടുത്തയാളെ കിട്ടി, മുൻ എസ്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

പൊലീസ് വാഹനത്തിലെ ബീക്കൺ ലെെറ്റ് കാണാനില്ല: അന്വേഷണത്തിനൊടുവിൽ ലെെറ്റ് എടുത്തയാളെ കിട്ടി, മുൻ എസ്ഐ

ഇ വാർത്ത | evartha
പൊലീസ് വാഹനത്തിലെ ബീക്കൺ ലെെറ്റ് കാണാനില്ല: അന്വേഷണത്തിനൊടുവിൽ ലെെറ്റ് എടുത്തയാളെ കിട്ടി, മുൻ എസ്ഐ

പൊലീസ് സ്റ്റേഷനിലെ വാഹനത്തിന്റെ ബീക്കൺ ലൈറ്റ് കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിൽ നാടകീയ സംഭവങ്ങൾ. ലോറേഞ്ചിലെ പൊലീസ് സ്റ്റേഷനിലുള്ള വാഹനത്തിനു മുകളിൽ വെള്ളിയാഴ്ച രാത്രി വരെ തെളിഞ്ഞ ബീക്കൺ ലൈറ്റാണ് ഇന്നലെ കാണാതായത്. എന്നാൽ അന്വേഷണത്തിനൊടുവിൽ കാര്യങ്ങൾ വ്യക്തമാകുകയായിരുന്നു. 

പൊലീസ് സ്റ്റേഷനിലെത്തി ബീക്കൺ ലൈറ്റ് അഴിച്ചു കൊണ്ടുപോയത് മുൻ എസ്ഐയായിരുന്നു. എസ്ഐ മുൻ സ്റ്റേഷനിൽ നിന്നു കൊണ്ടുവന്നതാണ് 12,000 രൂപയോളം വരുന്ന ഈ ലൈറ്റെന്നാണ് പറയുന്നത്. ഈ ലെെറ്റ് അദ്ദേഹം സ്വന്തം കൈയിൽ നിന്ന് പണം നൽകി വാങ്ങിയതാണെന്നാണ് പറയുന്നത്.

മുട്ടത്തു നിന്നു വർക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മറ്റൊരു സ്‌റ്റേഷനിലേക്കു പോയ ഇദ്ദേഹം അവിടെ സ്ഥിരമാവുകയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ എത്തി ബീക്കൺ ലൈറ്റ് അഴിച്ചുകൊണ്ടുപോകുകയായിരുന്നു. 

കഴിഞ്ഞ ദിവസം ലൈറ്റില്ലാതെയാണ് പൊലീസ് വാഹനം നിരത്തിലെത്തിയത്. എന്നാൽ, ലൈറ്റ് എവിടെയെന്ന് അന്വേഷിച്ച നാട്ടുകാരോട് നന്നാക്കാൻ കൊടുത്തുവെന്നാണ് പൊലീസ് പറഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2EbH7YD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages