കൊച്ചി> കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സാമൂഹിക - മത കൂട്ടായ്മകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലഘൂകരിച്ചെന്നും നൂറ് പേര്‍ക്ക് വരെ അനുമതി നല്‍കുകയാണന്നും ആരോപിച്ച് ഹൈക്കോടതിയിലെ രണ്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷന് ബഞ്ച് പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റേയും ഹൈക്കോടതിയുടെയും നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മെയ് 30 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ആരാധനക്ക് വിലക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ നാലിലെ കേന്ദ്ര ഉത്തരവു പ്രകാരം സാമൂഹിക അകലവും നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ പള്ളികളിലും സ്വകാര്യ അമ്പലങ്ങളിലും ആരാധന നടക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2Xc4B6y
via IFTTT
No comments:
Post a Comment