തിരുവനന്തപുരം > സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സർക്കാർ ജീവനക്കാരിയല്ലെന്ന് സമ്മതിച്ച് ഒടുവിൽ മലയാള മനോരമയും. ദിവസങ്ങൾ നീണ്ട വ്യാജ പ്രചരണങ്ങളാണ് മനോരമ ഉൾപ്പേജിൽ ചെറിയ വാർത്തയിൽ ഒതുക്കിയത്. സ്വപ്ന സർക്കാർ ജീവനക്കാരിയല്ലെന്നും, ശമ്പളമടക്കം നൽകുന്നതിൽ യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ വന്ന ദിവസംമുതൽ ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കിയതാണ്. എന്നാൽ അതൊന്നും വകവക്കാതെ വ്യാജ പ്രചരണങ്ങളാണ് മനോരമ പത്രവും ചാനലും നടത്തിക്കൊണ്ടിരുന്നത്.
സ്പേസ് പാർക്ക് പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കൺസൾട്ടന്റിനെ വേണ്ടിവന്നപ്പോൾ പിഡബ്ല്യുസിയോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷൻ ടെക്നോളജീസ് സ്വപ്ന സുരേഷിനെ പദ്ധതിയുടെ പ്രൊജക്ട് മാനോജ്മെന്റ് യൂണിറ്റായി അയച്ചത്. അതിന്റെ പൂർണ ഉത്തരവാദിത്തം നിയമിച്ച സ്ഥാപനത്തിനാണ്. സർക്കാരുമായി നേരിട്ട് ഇതിന് ബന്ധമില്ല. ഐടി വകുപ്പ് പ്രസ്തുത പ്രവർത്തനങ്ങൾക്കായി പിഡബ്ല്യുസിയുമായാണ് ബന്ധപ്പെടുക. പിഡബ്ല്യുസി വിഷൻ ടെക്നോളജിയുമായും. കൺസൾട്ടൻസി എന്താണെന്ന് മനസ്സിലാകുന്നവർക്ക് ഒരു സംശയവും ഉണ്ടാകാൻ ഇടയില്ലാത്ത കാര്യമാണിത്. വിഷൻ ടെക്നോളജിയുമായി കെഎസ്ഐടിഐഎല്ലിന് നേരിട്ട് ഇടപാടില്ല എന്നും ഇന്നത്തെ മനോരമ വാർത്തയിൽ വ്യക്തമായുണ്ട്.
മലയാള മനോരമ വാർത്തയിൽ നിന്ന്:
"2014 മുതൽ വിഷൻ ടെക്നോളജി താൽക്കാലിക ജീവനക്കാരെ ലഭ്യമാക്കാറുണ്ട്.
സ്പേസ് പാർക്കിലെ ഹ്രസ്വകാല ജോലിക്കായി യോഗ്യതയുള്ളയാളായാണു സ്വപ്ന സുരേഷിനെ വിഷൻ ടെക്നോളജീസ് ലഭ്യമാക്കിയത്. നോയി എച്ച്ആർ സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് സ്വപ്ന സുരേഷിന്റെ പശ്ചാത്തല പരിശോധന നടത്തിയത്. പശ്ചാത്തല പരിശോധനയിൽ മികച്ച സ്ഥാപനമാണിത്'.
from Kerala || Deshabhimani Online News https://ift.tt/3gMFFtH
via IFTTT
No comments:
Post a Comment