കാണാതായ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

കാണാതായ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം > യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയിൽ കണ്ടെത്തി. കൈഞരമ്പ് മുറിച്ച നിലയിൽ ആക്കുളത്ത് നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സൂചന. പൊലീസ് എത്തി ജയഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി.

താൻ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വർണക്കടത്തിൽ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ജയഘോഷിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകി. ഇദ്ദേഹത്തെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീടിനുസമീപത്തെ കാട്ടിൽനിന്ന് കണ്ടെത്തിയത്.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ജയഘോഷിന്റെ പേരുണ്ടായിരുന്നു. ഇതിനു പിന്നാലെ യുഎഇ അറ്റാഷെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ ജയഘോഷ് മാനസികസംഘർഷത്തിലായിരുന്നുവെന്നും സൂചനയുണ്ട്. ജയഘോഷിനെ വീടിനു മുന്നിലെത്തി രണ്ടുപേർ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2OL7Cq9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages