ഇ വാർത്ത | evartha
ചെർപ്പുളശ്ശേരിയിൽ കോൺഗ്രസ് നേതാവിന് കോൺഗ്രസ്: നേതാവിൻ്റെ മകൻ്റെ വിവാഹത്തിന് എത്തിയ നൂറോളം പേർ ക്വാറൻ്റെെനിൽ

ചെർപ്പുളശ്ശേരി ചളവറയിലെ കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഇദ്ദേഹത്തിൻ്റെ മകൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര് ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ചളവറ പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും വിവിധ കക്ഷി നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റൈനിലായത്.
ഇക്കഴിഞ്ഞ ജൂലൈ 18നായിരുന്നു വിവാഹം. കയിലിയാട്ടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ വിവാഹ പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3fXhgBV
via IFTTT
No comments:
Post a Comment