ഇ വാർത്ത | evartha
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് ‘കോവാക്‌സിന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍. സ്വാതന്ത്ര്യ ദിനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കും. ഇത് സംബന്ധിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിൽ എത്തി.
ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുക. ഓഗസ്റ്റ് 15 ഓടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3f8J5qB
via IFTTT
No comments:
Post a Comment