മഞ്ചേരി > മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മുഹമ്മദ് മരണമടയുന്നത്. 82 വയസ്സായിരുന്നു,
കഴിഞ്ഞ മാസം 29നാണ് മുഹമ്മദ് റിയാദിൽ നിന്നെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ തുടരുന്നതിനിടെ ഒന്നാം തീയതി പനി ശക്തമാവുകയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രക്താർബുദ ബാധിതനായ മുഹമ്മദിനെ പനി മൂർച്ചിച്ചതിനെത്തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. പ്രായാധിക്യത്തോടൊപ്പം അർബുദം കൂടിയുള്ളതിനാൽ ആരോഗ്യ നില കൂടുതൽ വഷളായി.
പരിശോധന ഫലം വന്നാലെ മൃതദേഹം വിട്ടു കൊടുക്കൂ എന്ന് ബന്ധുക്കളോട് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് വന്ന ഫലത്തിലാണ് ഇയാൾ കോവിഡ് പോസിറ്റീവാണെന്ന വിവരമുള്ളത്.
പ്രോട്ടോക്കോൾ പ്രകാരമുള്ള ഖബറടക്കമായിരിക്കും നടക്കുക.
from Kerala || Deshabhimani Online News https://ift.tt/38qYm3c
via IFTTT
No comments:
Post a Comment