ഇ വാർത്ത | evartha
ചെെനയെ എങ്ങനെ കാണുന്നോ അതുപോലെ മാത്രമേ കാണാൻ കഴിയു: ഹോങ്കോംഗിന് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കി അമേരിക്ക

ഹോങ്കോംഗിന് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബില്ലിൽ ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോംഗിനെയും ഇനി പരിഗണിക്കുകയെന്ന് ട്രംപ് അറിയിച്ചു. ഹോങ്കോംഗ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും ട്രംപ് ഒപ്പിട്ടു.
പ്രത്യേക പരിഗണനയോ, സാമ്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോംഗിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OpT66T
via IFTTT
No comments:
Post a Comment