ഇ വാർത്ത | evartha
മരണവ്യാപാരി: റമ്മും പുഴുങ്ങിയ മുട്ടയിൽ കുരുമുളകും ചേർത്തു കഴിച്ചാൽ കോവിഡ് മാറുമെന്ന് കോൺഗ്രസ് കൗൺസിലർ

കർണ്ണാടകയിലെ ഉല്ലാലിൽ കൊറോണയെ മറികടക്കാന്‍ `മരുന്നു´മായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. റം പുഴുങ്ങിയ മുട്ടയുടെ കൂടെ കഴിച്ചാൽ കോവിഡ് മാറുമെന്നാണ് ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടി പറയുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. റമ്മും പുഴുങ്ങിയ മുട്ടയില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,38,716 ആയി. വ്യാഴാഴ്ച 34,956 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് ബാധിച്ച് 3,58,692 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 6,53,751 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/398Soof
via IFTTT
No comments:
Post a Comment