ചേർപ്പ്/ -അന്തിക്കാട് > താന്ന്യം കുറ്റിക്കാട്ട് ആദർശിനെ (29) വെട്ടിക്കൊന്ന കേസിൽ പ്രതികളായ ആർഎസ്എസ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് പെരിങ്ങാട്ട് ഹിരത്ത് എന്ന മനു (23), പടിയം കൂട്ടാല നിജിൽ എന്ന കുഞ്ഞപ്പു (23), കണ്ടശാങ്കടവ് കപ്പേളയ്ക്കടുത്ത് താണിക്കൽ ഷനിൽ (23), ചാവക്കാട് പൊലീസ് ക്വാർട്ടേഴ്സ് ഇത്തിപ്പറമ്പിൽ പ്രജിൽ (24), മുറ്റിച്ചൂർ ചക്കാണ്ടി ഷിബിൻ (21), കൂട്ടാല നിമേഷ് (22), കൂട്ടാല നിതിൽ എന്ന അപ്പു (27), കോക്കാൻ മുക്ക് വാലപറമ്പിൽ ബ്രഷ്ണേവ് ( 27), പണിക്കവീട്ടിൽ ഷിഹാബ് (26) എന്നിവരെയാണ് ഡിവൈഎസ്പി ഫേമസ് വർഗീസ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളെല്ലാം ആർഎസ്എസ് ക്രിമിനൽ സംഘത്തിൽപ്പെട്ടവരാണ്.
ജനതാദൾ യു നേതാവ് പി ജി ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ നിജിലും ബ്രഷ്ണേവും പ്രതികളായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ ആദർശിനെ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് വീടിനടുത്ത് ചായക്കടയ്ക്കുസമീപം വെട്ടിവീഴ്ത്തിയത്. കുടിപ്പകയുടെ ഭാഗമാണ് കൊലപാതകമെന്ന് ഡിഐജി എസ് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവശേഷം ഉപേക്ഷിച്ച കാർ കണ്ടെത്തി. പ്രതികളെ സംരക്ഷിച്ചവരേയും സൗകര്യം ഒരുക്കിക്കൊടുത്തവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്. വധശ്രമമടക്കം ക്രിമിനൽ കേസുകളിൽ പ്രതികളായ ഹിരത്ത്, നിജിൻ, ബ്രഷ്ണേവ്, നിതിൻ, ഷിഹാബ്, നിമേഷ് എന്നിവർ അന്തിക്കാട് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളവരാണ്. പ്രജിൽ ചാവക്കാട് സ്റ്റേഷനിൽ വധശ്രമക്കേസിലെ പ്രതിയാണെന്നും ഡിഐജി പറഞ്ഞു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് അന്തിക്കാട് സ്റ്റേഷനിൽ ക്യാമ്പ് ചെയ്ത്, അന്വേഷണം ഊർജിതമാക്കിയതോടെയാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2ZGI8iD
via IFTTT
No comments:
Post a Comment