മലപ്പുറം > തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെ (32) ആണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തു സംഘവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് അറസ്റ്റ്.
ഇതിന് മുമ്പും ഇയാൾ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിട്ടുണ്ട്. രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. ലീഗ് നേതാവും മുൻ സ്പീക്കറുമായ ചക്കീരി അഹമ്മദ് കുട്ടിയുമായും കുടുംബ ബന്ധമുണ്ട്. റമീസിന്റെ ഗൾഫിൽ ബിസിനസുകാരനായിരുന്നു. ചെറുപ്പം മുതൽ റമീസ് ഗൾഫിലാണ്.
നാട്ടിൽ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലെ സ്വർണക്കടത്ത് സംഘവുമായും ബന്ധമുണ്ട്. 2015ൽ കരിപ്പൂർ വിമാനത്താവളം വഴി കാർഗോ മാർഗം സ്വർണം കടത്താൻ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയിരുന്നു. അന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. മൃഗവേട്ട ഉൾപ്പെടെ കേസുകളും ഉണ്ട്.റമീസിനെ കസ്റ്റംസ്
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് കൈമാറുമെന്നാണ് അറിയുന്നത്.
from Kerala || Deshabhimani Online News https://ift.tt/2DzC0RT
via IFTTT
No comments:
Post a Comment