നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്‌: കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്‌: കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കും


ന്യൂഡൽഹി > സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന് എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താനാകില്ല. പ്രതി സരിത്ത് ‘ഡിപ്ലോമാറ്റിക് ബാഗേജ്’ മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയിട്ടുണ്ടാകാമെന്നാണ് നി​ഗമനം.

കോൺസുലേറ്റിന്റെ പങ്ക് അന്വേഷിക്കണമെങ്കില് നിരവധി കടമ്പ കടക്കണം. നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന് യുഎഇ വിട്ടുതരണമെന്നില്ല. ഇന്ത്യയിലെ അന്വേഷണത്തോട് സഹകരിക്കുമെന്നും തങ്ങളുടേതായ രീതിയിലും അന്വേഷിക്കുമെന്നാണ് എംബസി നിലപാട്. കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്നും അവകാശപ്പെടുന്നു. എംബസി ജീവനക്കാരനായിരുന്ന സരിത്ത് ആ ബന്ധം ദുരുപയോഗപ്പെടുത്തി സ്വർണം കടത്തിയതാകാമെന്നും പറയുന്നു.

യുഎഇ കോൺസുലേറ്റിന്റെ ചുമതലക്കാരനിൽനിന്ന് വിവരം ശേഖരിക്കാൻ കസ്റ്റംസ് വിദേശമന്ത്രാലയത്തിന്റെ അനുമതി തേടി. നയതന്ത്ര പരിരക്ഷയുള്ളതിനാല് യുഎഇയുടെ സമ്മതം കൂടാതെ വിവരശേഖരണം സാധ്യമാകില്ല. കസ്റ്റംസിന്റെ ആവശ്യം വിദേശമന്ത്രാലയം ഔദ്യോഗികമായി യുഎഇയെ അറിയിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3fpncTI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages