എറണാകുളത്ത്‌ ഒരു കോവിഡ്‌ മരണം; ചികിത്സയിലായിരുന്ന 67 കാരന്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 18, 2020

എറണാകുളത്ത്‌ ഒരു കോവിഡ്‌ മരണം; ചികിത്സയിലായിരുന്ന 67 കാരന്‍ മരിച്ചു

കൊച്ചി > സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ (67) ആണ് മരിച്ചത്. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല.

രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ എട്ടിന് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കർഷകനായ ഇദ്ദേഹം ഉൽപന്നങ്ങള് വിൽക്കാൻ ആലുവാ - മരട് മാർക്കറ്റുകളിൽ പോകാറുണ്ടായിരുന്നു. ആലുവയിൽ നിന്നാണ് കോവിഡ് പകർന്നതെന്നാണ് സംശയിക്കുന്നത്. എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അടക്കം 13 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് പ്രോട്ടോക്കോള് അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/2OFIfG8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages