അവസാനത്തെ `3´ എന്ന അക്കം 8 ആക്കിമാറ്റി: ലോട്ടറി സമ്മാത്തുക തട്ടിയെടുത്തതായി പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

അവസാനത്തെ `3´ എന്ന അക്കം 8 ആക്കിമാറ്റി: ലോട്ടറി സമ്മാത്തുക തട്ടിയെടുത്തതായി പരാതി

ഇ വാർത്ത | evartha
അവസാനത്തെ `3´ എന്ന അക്കം 8 ആക്കിമാറ്റി: ലോട്ടറി സമ്മാത്തുക തട്ടിയെടുത്തതായി പരാതി

കൊഴിഞ്ഞാമ്പാറയില്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയിലായിരുന്നു സംഭവം. കാറില്‍ ലോട്ടറി വില്‍പന നടത്തുന്ന പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് സ്വദേശി ജനാര്‍ദനനാണ് കബളിപ്പിക്കപ്പെട്ടത്. 

വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ തിരുത്തിയാണു തട്ടിപ്പു നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 6381 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ AK 206331 എന്ന ലോട്ടറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കമായ 3 തിരുത്തി 8 ആക്കിയാണു തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. 

ലോട്ടറിയുമായി ട്രഷറിയില്‍ എത്തിയപ്പോഴാണു ജനാര്‍ദനന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് ജനാര്‍ദനന്‍ കൊഴിഞ്ഞാമ്പാറ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ എസ്. അന്‍ഷാദ് പറഞ്ഞു. 

നറുക്കെടുത്ത നമ്പര്‍ ലോട്ടറിയില്‍ സ്‌കാന്‍ ചെയ്ത് ഉറപ്പാക്കിയ ശേഷം മാത്രമേ വില്‍പനക്കാര്‍ സമ്മാനത്തുക കൈമാറാവൂ എന്നും എസ്‌ഐ അറിയിച്ചു. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3g3PnYV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages