ലോക് ഡൗൺ പ്രമാണിച്ച് 10000 രൂപയൂടെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ 799 രൂപയ്ക്ക്: പക്ഷേ യുവതിക്ക് നഷ്ടമായത് 50000 രൂപ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

ലോക് ഡൗൺ പ്രമാണിച്ച് 10000 രൂപയൂടെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ 799 രൂപയ്ക്ക്: പക്ഷേ യുവതിക്ക് നഷ്ടമായത് 50000 രൂപ

ഇ വാർത്ത | evartha
ലോക് ഡൗൺ പ്രമാണിച്ച് 10000 രൂപയൂടെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ 799 രൂപയ്ക്ക്: പക്ഷേ യുവതിക്ക് നഷ്ടമായത് 50000 രൂപ

പരസ്യത്തില്‍ വിശ്വസിച്ച് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. കോവിഡ് പ്രമാണിച്ച് 10000 രൂപയൂടെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ വമ്പിച്ച വിലക്കിഴിവില്‍ 799 രൂപയ്ക്ക് നല്‍കുമെന്ന പരസ്യമാണ് യുവതി വിശ്വസിച്ച് വഞ്ചിക്കപ്പെട്ടത്. ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റിന് സമാനമായ വ്യാജ വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. ബിടെക് ബിരുദമുള്ള ഇവര്‍ ഫേസ്ബുക്കില്‍ ലഭിച്ച മൊബൈല്‍ ഫോണിന്റെ പരസ്യത്തിലാണു കുടുങ്ങിയത്. കോവിഡ് ലോക്ക്ഡൗണിന്റെ മറവിലാണ് വമ്പന്‍ വിലക്കിഴിവുമായി വ്യാജ പരസ്യം. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന് സമാനമായ വ്യാജ സൈറ്റിലാണെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും നല്‍കി ഫോണ്‍ തിരഞ്ഞെടുത്തു. 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു കൈമാറുകയും ചെയ്തു. പുതിയ മൊബൈല്‍ എത്തുമെന്നു കരുതി കാത്തിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 50,000 രൂപയാണ് നഷ്ടപ്പെട്ടത്. എടിഎം പിന്‍ നമ്പറോ, വണ്‍ ടൈം പാസ്‌വേര്‍ഡും (ഒടിപി) നല്‍കാതെ എങ്ങനെ പണം നഷ്ടപ്പെട്ടെന്നു മനസ്സിലാകാതെ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ പൊലീസിനു പരാതി നല്‍കി. 

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയാണ് തട്ടിപ്പു നടത്തിയത്. സമൂഹമാധ്യമങ്ങളിലെ പരസ്യചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. തുടര്‍ന്നു തിരഞ്ഞെടുത്ത വസ്തുക്കള്‍ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ കൈക്കലാക്കും. ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണിതെന്ന് തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/38VTIdQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages