സുപ്രീംകോടതി അഭിഭാഷകന് 100 രൂപ പിഴവിധിച്ചു: 50 പെെസ നാണയങ്ങൾ ശേഖരിച്ചു നൽകി അഭിഭാഷകർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

സുപ്രീംകോടതി അഭിഭാഷകന് 100 രൂപ പിഴവിധിച്ചു: 50 പെെസ നാണയങ്ങൾ ശേഖരിച്ചു നൽകി അഭിഭാഷകർ

ഇ വാർത്ത | evartha
സുപ്രീംകോടതി അഭിഭാഷകന് 100 രൂപ പിഴവിധിച്ചു: 50 പെെസ നാണയങ്ങൾ ശേഖരിച്ചു നൽകി അഭിഭാഷകർ

സുപ്രീം കോടതി വിധിയ്ക്ക് എതിരെ പ്രതീകാത്മക പ്രതിഷേധവുമായി അഭിഭാഷകർ. കേസ് ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കുന്നുവെന്ന് പരാതിപ്പെട്ട അഡ്വ. റീപക് കൻസലിന് കോടതി 100 രൂപ പിഴ വിധിച്ചതിനെതിരെയാണ് പ്രതിഷേധം. 100 രൂപ പിഴയടയ്ക്കാനായി അഭിഭാഷകർ വാട്‌സാപ്പ് ഗ്രൂപ്പ് വഴി 50 പൈസ വീതം ശേഖരിക്കാൻ ശ്രമം തുടങ്ങി. ഒട്ടേറെ അഭിഭാഷകർ 50 പൈസ നൽകാൻ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. 

ഹർജികൾ ലിസ്റ്റ് ചെയ്യുന്നതിൽ രജിസ്ട്രി ചിലർക്ക് മുൻഗണന നൽകുന്നുവെന്നായിരുന്നു കൻസലിന്റെ ആരോപണം. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് 100 രൂപ പിഴചുമത്തി ഹർജി തള്ളിയത്. പരാതിക്കാർക്കും അഭിഭാഷകർക്കും വേണ്ടി രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ പകലും രാത്രിയും ജോലിചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.

50 പെെസയുടെ 200 നാണയങ്ങൾ പഴയായി ഒടുക്കുവാനാണ് അഭിഭാഷകരുടെ തീരുമാനം. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WxZVHX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages