കണ്ണൂർ> കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എക്സൈസ് ജീവനക്കാരൻ മരിച്ചു. പടിയൂർ സ്വദേശി കിടാരൻ പറമ്പത്ത് കെ പി സുനിൽ ( 28) ആണ് മരിച്ചത്. കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
12നാണ് സുനിലിന് പനി തുടങ്ങിയത്. ന്യൂമോണിയയും ബാധിച്ചിരുന്നു. സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.
മട്ടന്നൂരിലെ എക്സൈസ് ഡ്രൈവറായിരുന്നു സുനിൽ. ഇവിടുത്തെ എക്സൈസ് ഓഫീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. 18 ജീവനക്കാർ ക്വാറന്റെയിനിൽ ആണ്. 14ാം തീയതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2UUEBvD
via IFTTT
No comments:
Post a Comment