കോവിഡിൻ്റെ വിളനിലമായി തമിഴ്നാട്: മരണം ആയിരത്തോടടുക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 26, 2020

കോവിഡിൻ്റെ വിളനിലമായി തമിഴ്നാട്: മരണം ആയിരത്തോടടുക്കുന്നു

ഇ വാർത്ത | evartha
കോവിഡിൻ്റെ വിളനിലമായി തമിഴ്നാട്: മരണം ആയിരത്തോടടുക്കുന്നു

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ 3,645 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 

ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികം. 1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.

46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി. 32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്. 

ബഹ്‌റൈന്‍ 12, ഖത്തര്‍ 4, സിംഗപ്പുര്‍ 3, സൗദി അറേബ്യ 2, മാലദ്വീപ് 1 എന്നിങ്ങനെവിദേശ രാജ്യങ്ങളില്‍നിന്ന് വിമാനമാർഗ്ഗം എത്തിയ  22 പേര്‍ക്കും മാലദ്വീപില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിയ നാലുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി 23, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 6, മഹാരാഷ്ട്ര 6, തെലങ്കാന 2, യുപി 2, ഗുജറാത്ത് 1, പശ്ചിമ ബംഗാള്‍ 1 സംസ്ഥാനങ്ങളിൽ നിന്നും ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ 41 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 

മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 55 പേര്‍ക്കാണ് രോഗബാധയുള്ളത്. കേരളം 10, കര്‍ണാടക 23, മഹാരാഷ്ട്ര 7, ആന്ധ്രാപ്രദേശ് 6, യുപി 2, ജാര്‍ഖണ്ഡ് 2, ഡല്‍ഹി 1, ഗുജറാത്ത് 1, ഛത്തീസ്ഗഢ് 1, മധ്യപ്രദേശ് 1, ,ഒഡീഷ 1 എന്നിങ്ങനെയാണ് കണക്കുകൾ.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3i53iiI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages