ബിജു പ്രഭാകർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 10, 2020

ബിജു പ്രഭാകർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ


തിരുവനന്തപുരം> കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസിനെ നിയമിച്ചു.എം പി ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം.

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ "ഓപ്പറേഷൻ അനന്ത" അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടർ, ഐ.ടി.@സ്കൂൾ സ്ഥാപക ഡയറക്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

മികച്ച ഒരു പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടപ്പെടുന്നു. മെക്കാനിക്കൽ എഞ്ചിനിയറിംഗ്, എം.ബി.എ, എൽഎൽബി ബിരുദധാരിയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2YoDHrU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages