തിരുവനന്തപുരം> തെരുവുകളിൽ നിലാവെളിച്ചമൊഴുകുന്നത് ഇനി കഥകളിലായിരിക്കില്ല. വഴികാട്ടാൻ നിലാവ് തന്നെ ഉദിക്കും. തെരുവുവിളക്കുകൾ എൽഇഡിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നിലാവ്’ പദ്ധതി ഉടൻ സജ്ജമാകും. പുതുവത്സര ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ബൾബുകൾ എൽഇഡിയാക്കൽ. തുടർന്നാണ് നിലാവ് ആവിഷ്കരിച്ചത്. കെഎസ്ഇബി നോഡൽ ഏജൻസിയായി തദ്ദേശവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 500 വീതം എൽഇഡി ബൾബുകളെങ്കിലും സ്ഥാപിക്കും. ബൾബുകൾ വാങ്ങൽ, സ്ഥാപിക്കൽ, അറ്റകുറ്റപ്പണി എന്നിവ കെഎസ്ഇബിയുടെ ചുമതലയിലാകും. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലെ എനർജി മാനേജ്മെന്റ് എഫിഷ്യൻസി ലിമിറ്റഡിൽ (ഇഎംഎസ്എൽ) നിന്നാണ് വാറന്റിയുള്ള ബൾബ് വാങ്ങുക. സാമ്പത്തിക ചെലവ് തദ്ദേശസ്ഥാപനം വഹിക്കും. കെഎസ്ഇബിയും തദ്ദേശസ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിന് കരാറുണ്ടാക്കും.
പ്രവർത്തനക്ഷമത കൂടിയതയും കൂടുതൽ വെളിച്ചം നൽകുന്നതുമാണ് എൽഇഡി ബൾബ്. തെരുവുവിളക്കുകൾ എൽഇഡിയിലേക്ക് മാറുന്നതോടെ വൈദ്യുതി ഉപയോഗത്തിലും ഈ ഇനത്തിൽ ചെലവഴിക്കുന്ന തുകയിലുമടക്കം കുറവ് വരും. "നിലാവിന്റെ' വിശദ റിപ്പോർട്ട് ഉടൻ തയ്യാറാക്കും. നിലവിലുള്ള തെരുവുവിളക്ക്, മാറ്റേണ്ടവയുടെ എണ്ണം, ചെലവ് തുടങ്ങിയ റിപ്പോർട്ട് തദ്ദേശസ്ഥാപനങ്ങൾ ഉടൻ തയ്യാറാക്കും.
കെഎസ്ഇബിയുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപയോക്താക്കളുടെയും ഫിലമെന്റ്, ഫ്ലൂറസെന്റ് ബൾബുകൾ മാറ്റി എൽഇഡി നൽകാനുള്ള നടപടികളും പുരോഗമിക്കുന്നു. ഒരുകോടി എൽഇഡി ബൾബുകൾ ആദ്യം വിതരണംചെയ്യും. ടെൻഡർ നടപടി പൂർത്തിയായി. ബൾബ് ലഭ്യമാക്കാനുള്ള ഓർഡർ മൂന്നാഴ്ചയ്ക്കകം കെഎസ്ഇബി കമ്പനിക്ക് നൽകും.
from Kerala || Deshabhimani Online News https://ift.tt/380Mbdv
via IFTTT
No comments:
Post a Comment