തിരുവല്ല സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

തിരുവല്ല സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

തിരുവല്ല > മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഇ അബ്ദുൾ റഹ്മാന്റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് സൗദിയിലെ ജിദ്ദയിൽ മരിച്ചു. വായ്പൂര് പുത്തൻ പറമ്പിൽ അഹമ്മദ് സാലിയുടെ മകൻ താജുദ്ദീൻ ( 50 ) ആണ് മരിച്ചത്. അമീർ സുൽത്താനിലെ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 25 വർഷക്കാലമായി സൗദിയിലായിരുന്നു. കോവിസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജർമ്മൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഫാത്തിമയാണ് മാതാവ്. ഭാര്യ: ജാസ്മിൻ . മകൻ : തൗഫീഖ്. കെ എം സി സി പത്തനംതിട്ട ജില്ലാ മുൻ ഭാരവാഹി കൂടിയായിരുന്നു താജുദ്ദീൻ.



from Kerala || Deshabhimani ​Online ​News https://ift.tt/2YfMrRn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages