തിരുവനന്തപുരം > അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന് അറബിക്കടലിലും അതിനോട് ചേര്ന്നുള്ള മധ്യകിഴക്കന് അറബിക്കടല് പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമ്പോാെണ് നിസർഗ എന്നപേരിൽ അറിയുക. 120 കിലോമിറ്റർ വേഗതയിൽ നിസർഗ ചുഴലിക്കാറ്റ് നാളെ മഹാരാഷ്ട്ര തീരത്തെത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലടക്കം കടത്ത മഴ ലഭിക്കും.
മുംബൈ നഗരത്തിലടക്കം കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.മുംബൈയിൽനിന്ന് 500 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദം.മുംംബക്ക് പുറമെ താനെ, പാൽഘർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നുതന്നെ കാലവർഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2zSDq8w
via IFTTT
No comments:
Post a Comment