തൻ്റെ രണ്ടുനില വീട്ടിലേക്ക് വെെദ്യുതി മോഷ്ടിച്ച് മുൻ പഞ്ചായത്തംഗം: രണ്ടുലക്ഷം രൂപ പിഴ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 26, 2020

തൻ്റെ രണ്ടുനില വീട്ടിലേക്ക് വെെദ്യുതി മോഷ്ടിച്ച് മുൻ പഞ്ചായത്തംഗം: രണ്ടുലക്ഷം രൂപ പിഴ

ഇ വാർത്ത | evartha
തൻ്റെ രണ്ടുനില വീട്ടിലേക്ക് വെെദ്യുതി മോഷ്ടിച്ച് മുൻ പഞ്ചായത്തംഗം: രണ്ടുലക്ഷം രൂപ പിഴ

റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നു നേരിട്ടു വൈദ്യുതി മോഷണം നടത്തിയ വ്യക്തിയെ  ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൈയോടെ പിടികൂടി. വ്യക്തിയിൽ നിന്നും വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി. കാസര്‍കോട് ആലംപാടിയില്‍ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ രണ്ടു നില വീട്ടിലേക്കു ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്.

വൈദ്യുതി പോസ്റ്റില്‍ വൈദ്യുതി ബോര്‍ഡിന്റെ അനുമതിയില്ലാതെ ആണ്  60 വാട്ട് എല്‍ഇഡി ബള്‍ബ് സ്ഥാപിച്ചതെന്നും വീടിന്റെ മതിലിനു ചേര്‍ന്നുള്ള വഴി വിളക്ക് ഡിപി സ്വിച്ച് വഴിയാണ് വീട്ടിലേക്കു വൈദ്യുതി ചോര്‍ത്തിയത് എന്നും അധികൃതര്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തിരിക്കുന്നത്. 

വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതില്‍ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനല്‍ നടപടികളില്‍ നിന്നു ഒഴിവാക്കിയത്. വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NACGZ2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages