കൊല്ലം> അഞ്ചലിലെ ഉത്രയെ പാമ്പുകൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ പ്രതിയായ ഭർത്താവ് സുരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്തിന് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. തുടർന്ന് പൊലീസ് പാർക്കാട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൂരജിന്റെ അച്ഛൻ സുധാകരനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സൂരജിന്റെ വീട്ടിൽനിന്നും കുഴിച്ചിട്ട നിലയിൽ കണ്ടെടുത്ത ആഭരണങ്ങൾ ഉത്രയുടേത് തന്നെയാണെന്ന് അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്റെ ആഭരണങ്ങളും ഇതിനൊപ്പം ഉണ്ട്. പലയിടത്തായാണ് ആഭരണങ്ങൾ കുഴിച്ചിട്ടിരുന്നത്.
സുധാകരനെ ചോദ്യംചെയ്തപ്പോഴാണ് കുഴിച്ചിട്ട ആഭരണങ്ങൾ പൊലീസിന് കാണിച്ചുകൊടുത്തത്. ഉത്രയുടെ കൊലപാതകത്തിൽ സൂരജിന് മാത്രമല്ല കുടുംബത്തിനും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ് . സുധാകരനെതിരെ ഗാർഹിക പീഡനത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2yYesnO
via IFTTT
No comments:
Post a Comment