ഓൺലൈൻ അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ കടുത്ത നടപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

ഓൺലൈൻ അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ കടുത്ത നടപടി

തിരുവനന്തപുറം> വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കാനെത്തുന്ന അധ്യാപകരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ ദുരുപയോഗിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് സൈബർ വിംഗ് അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ മുതലാണ് സർക്കാർ വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ തുടങ്ങിയത്. ക്ലാസ് എടുത്ത അധ്യാപികമാരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹമാധ്യമങ്ങളിൽ ചിലർ മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സൈബർ വിങ് ശക്തമായ നടപടിക്കൊരുങ്ങുന്നത്.

സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ‘ഫസ്റ്റ് ബെൽ’ ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിന് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽ നിന്ന് വളരെയേറെ പ്രോൽസാഹനമാണ് ഇന്നലെതന്നെ ലഭിച്ചത്. മികച്ച അധ്യാപകരാണ് ക്ലാസുകൾ എടുക്കുന്നതും . അവരെയാണ് മോശം പരാമർശങ്ങളോെടെ ചിലർ അധിക്ഷേപിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3eHgiZw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages