കോമളപുരം കേരള സ്പിന്നേഴ്‌സ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

കോമളപുരം കേരള സ്പിന്നേഴ്‌സ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങി

ആലപ്പുഴ> കോമളപുരം കേരള സ്പിന്നേഴ്സ് പൂര്ണ്ണതോതില് പ്രവര്ത്തിച്ച് തുടങ്ങിയെന്നും എട്ടു വര്ഷം പൂട്ടിക്കിടന്നിരുന്ന സ്വകാര്യ സ്പിന്നിംഗ് മില് സര്ക്കാര് ഏറ്റെടുത്ത് ഇറക്കുമതി ചെയ്ത സ്പിന്റലുകള് സ്ഥാപിച്ച് തുറന്നു പ്രവര്ത്തിച്ചത് കഴിഞ്ഞ ഇടതുപക്ഷ സര്ക്കാരിന്റെ അവസാന വര്ഷമാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. യുഡിഎഫ് ഭരണക്കാലത്ത് ഒരു തുടര്പ്രവര്ത്തനവും നടന്നില്ല. മില്ല് അടഞ്ഞു കിടന്നു.

ഭരണം അവസാനിക്കുന്നതിനു തൊട്ടു മുന്പ് 4800 സ്പിന്റലുകള് സര്വ്വീസ് ചെയ്ത് പ്രവര്ത്തനം പുനരാരംഭിച്ചു എന്ന് വരുത്തി. വിചാരിച്ചതിലും കുറച്ച് സമയം കൂടുതലെടുത്തെങ്കിലും ഇപ്പോള് 18240 സ്പിന്റലുകളും പ്രവര്ത്തനക്ഷമമാണ്.

30 പുത്തന് ജറ്റ്ലൂമുകളും കഴിഞ്ഞ ഇടതുപക്ഷ സര്ക്കാരിന്റെ അവസാന വര്ഷം സ്ഥാപിച്ചിരുന്നു. ഈ തറികള് പ്രവര്ത്തിച്ചു തുടങ്ങിയിട്ടുണ്ട് . ഇവയുടെ പൂര്ണവിനിയോഗം തടസപ്പെടുന്നതിനു മുഖ്യ കാരണം ആവശ്യമായ കണക്ടഡ് ലോഡ് ഇല്ലാതിരുന്നതാണ് . 650 കെ വി 1500 കെ വി ആയി ഉയര്ത്തണം . വൈദ്യുതി ബോര്ഡിന്റെ കുടിശിക ഒത്തു തീര്പ്പാക്കി കണക്ടഡ് ലോഡ് വര്ദ്ധിപ്പിച്ചു. ഇതോടെ ഒരു പ്രധാനപ്പെട്ട തടസം നീങ്ങി .

ഇപ്പോഴുള്ള സംവിധാനത്തിന്റെ ഒരു പോരായ്മ കോണ് ബയന്റിങ് വിഭാഗത്തിന് ആവശ്യത്തിനുള്ള കപ്പാസിറ്റി ഇല്ല. ഇത് കൊണ്ടാണ് സ്പൈന്റിലുകളുടെ പൂര്ണ്ണ വിനിയോഗം സാധ്യമാകാത്തത് . ലോക്ക് ഡൌണ് മൂലം ഇതിന്റെ യന്ത്രഭാഗങ്ങള് കൊണ്ട് വരാന് തടസങ്ങള് ഉണ്ടായി . ഈ തടസങ്ങളും ഒരു മാസത്തിനുള്ളില് തീരും . അതോടെ കേരള സ്പിന്നേഴ്സ് പൂര്ണ കപ്പാസിറ്റിയില് പ്രവര്ത്തിക്കും . ഇത് കമ്പനിയെ ലാഭകരമാക്കും .

ഇടതുപക്ഷ സര്ക്കാര് വന്നതിനു ശേഷം 316 തൊഴിലാളികളെ പുതുതായി നിയമിച്ചു . മുന്പ് ഉണ്ടായിരുന്ന 106 തൊഴിലാളികളെയും ചേര്ത്ത് ആകെ 422 തൊഴിലാളികള്.തൊഴിലാളികളുടെ ഒരു പ്രധാനപ്പെട്ട പരാതി ഇനി പരിഹരിക്കാന് ബാക്കിയുണ്ട് . ട്രെയിനികളെ ബദലി തൊഴിലാളി ആയി സ്ഥിരപ്പെടുത്തണം എന്നതാണ് അത്. ഇത് സര്ക്കാര് അംഗീകരിച്ചിട്ടുണ്ട് . അധികം താമസിയാതെ ഉത്തരവും ഇറങ്ങും.

വ്യവസായമന്ത്രി ഇ പി ജയരാജന് ഫാക്ടറി സന്ദര്ശിച്ചു . സ്പിന്നേഴ്സ് വലിയ തോതില് മാസ്ക് നിര്മ്മാണത്തിലേക്ക് നീങ്ങുകയാണ് .സ്പിന്നേഴ്സില് ഉല്പ്പാദിപ്പിക്കുന്ന തുണികൊണ്ടാണ് മിതമായ നിരക്കില് എല്ലാവര്ക്കും ഉപയോഗിക്കാന് കഴിയുന്ന മാസ്ക് നിര്മ്മിക്കുന്നത്. കഴുകി ഉപയോഗിക്കാന് കഴിയുന്ന സാധാരണക്കാര്ക്കും, തൊഴിലാളികള്ക്കും ഉപയോഗിക്കാന് കഴിയുന്ന ജനതാ മാസ്കും, സുരക്ഷാ മാസ്കും, കേരളത്തിലെ കാലാവസ്ഥയ്ക്ക് ഉപയോഗിക്കാന് കഴിയുന്ന കൂള് മാസ്ക്കുകളും സ്പിന്നേഴ്സില് നിര്മ്മിക്കും.

താമസിയാതെ നോണ് വോവന് ഫാബ്രിക്ക് മാസ്കുകള് നിര്മ്മിക്കാനുള്ള ഓട്ടോമേറ്റഡ് മെഷീന് ഇവിടെ സ്ഥാപിക്കപ്പെടും. ഇതിനു വേണ്ടി 24 കോടി രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് ഇപ്പോള് സര്ക്കാരിന്റെ പരിഗണനയിലാണ് . ഇപ്പോള് ഇത്തരം മാസ്കുകളുടെ നല്ല പങ്കും ചൈനയില് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വോക്കല് ഫോര് ലോക്കലിന്റെ കാലം അല്ലെ ? ഇതിന് കേന്ദ്ര സര്ക്കാരിന്റെ പ്രത്യേക സഹായം വല്ലതും കിട്ടുമോ എന്ന് നോക്കാമെന്നും ഐസക്ക് പറഞ്ഞു





from Kerala || Deshabhimani ​Online ​News https://ift.tt/2MzBYdN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages