കൊച്ചി> സാങ്കേതിക സൗകര്യങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ഒരുക്കിയ ശേഷം മാത്രമേ ഓൺലൈൻ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സർക്കാർ ഹൈക്കേകാടതിയെ അറിയിച്ചു. ഇപ്പോൾ നടക്കുന്നത് പരീക്ഷണ സംപ്രേഷണമാണന്നും യഥാർത്ഥ ക്ലാസുകൾ ജൂൺ 14 നേ തുടങ്ങു എന്നും സർക്കാർ അറിയിച്ചു. സർക്കാർ നിലപാട് രേഖപ്പെടുത്തിയ കോടതി ഓൺലൈൻ ക്ലാസുകൾ നിറുത്തിവെയ്ക്കണമെന്ന ആവശ്യം നിരസിച്ചു
സാങ്കേതിക സൗകര്യങ്ങൾ ആദിവാസി മേഖലകൾ, വിദൂരസ്ഥങ്ങൾ, സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ലഭ്യമല്ലന്നും ഇവിടങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യസം നഷ്ടമാവുമെന്നും ചുണ്ടിക്കാട്ടി കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി ഗിരിജ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണച്ചത്. വിഷയത്തിലെ പൊതുതാൽപ്പര്യം കണക്കിലെടുത്ത് ഹർജി ജസ്റ്റീസ് സി.എസ് ഡയസ് ചീഫ് ജസ്റ്റിസിന്റെ പരിഗണക്ക് വിട്ടു.
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റി.എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കിയ ശേഷം 14 ന് മാത്രമേ ക്ലാസുകൾ ആരംഭിക്കുവെന്ന് സർക്കാർ അറിയിച്ചത് ഡിവിഷൻ ബഞ്ച് കോടതി രേഖപ്പെടുത്തി. ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻറ് ഷെവ്യൂൾഡ് ട്രൈബ് എന്ന സംഘടനയുടെ പ്രസിഡന്റ് എ. ശശിധരനും സാമുഹീക പ്രവർത്തകനായ പി.വി.കൃഷ്ണൻകുട്ടിയുമാണ് കോടതിയെ സമിപിച്ചത്.
from Kerala || Deshabhimani Online News https://ift.tt/3h1VXA6
via IFTTT
No comments:
Post a Comment