ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും

ഇ വാർത്ത | evartha
ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും

ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാൻ സംസ്ഥാന സര്‍ക്കാർ തീരുമാനം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് തീരുമാനം അറിയിച്ചത്.  ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

 ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.

ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു. ആരാധാനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മതമേലദ്ധ്യക്ഷൻമാരുമായി മുഖ്യമന്ത്രി നാളെയാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും സംസ്ഥാനം കേന്ദ്രത്തിന് അന്തിമ റിപ്പോർട്ട് കൈമാറുക.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36TF2uE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages