കോഴിക്കോട്> നിതിന്റെ മൃതദേഹവുമായി ആംബുലൻസ് നെടുമ്പാശ്ശേരിയിൽനിന്ന് നേരെ കോഴിക്കോട് ആശുപത്രിയിലേക്ക്. അവിടെ ഒരു നോക്ക് കാണാൻ ആതിര. ആംബുലൻസ് എത്തുന്നതിന് കുറച്ചുസമയം മുന്നേയാണ് പ്രിയപ്പെട്ടവന്റെ വിയോഗ വാർത്ത ആതിരയെ അറിയിച്ചത്. കാത്തിരുന്ന കൺമണിയെ കാണാതെ പോയ പ്രിയപെട്ടവനെ ഒന്നുകാണുവാനായി വീൽചെയറിലാണ് ആതിരയെ ആംബുലൻസിനടുത്തെത്തിച്ചത്. നിതിന്റെ വേർപ്പാടറിയാതെ ആതിര ഇന്നലെയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്.
ആശുപത്രിയിൽനിന്ന് നിതിന്റെ മൃതദേഹം പേരാമ്പ്രയിലുള്ള വീട്ടിലെത്തിച്ചു. ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പുലര്ച്ചെ അഞ്ചിനാണ് ദുബായില് നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില് മൃതദേഹം എത്തിച്ചത്. എയര് ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. തിങ്കളാഴ്ചയാണ് ദുബായില് ഹൃദയാഘാതം മൂലം നിതിന് ദുബായില് മരിച്ചത്.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് നിതിനും ഭാര്യ ആതിരയും ശ്രദ്ധേയരായത്. 7 മാസം ഗർഭിണിയായിരുന്ന ആതിര ദുബായിയിൽ നിന്നുള്ള ആദ്യവിമാനത്തിൽതന്നെ നാട്ടിലെത്തിയിരുന്നു. അന്ന് ആതിരക്കൊപ്പം പോരാൻ അവസരം ലഭിച്ചിട്ടുംഅത് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് വേണ്ടി മാറികൊടുക്കുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/30EoVAn
via IFTTT
No comments:
Post a Comment