പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐയുടെ "ടി വി ചലഞ്ച് ' ഏറ്റെടുത്ത്‌ കേരളം; പിന്തുണയുമായി ചലച്ചിത്രതാരങ്ങളും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐയുടെ "ടി വി ചലഞ്ച് ' ഏറ്റെടുത്ത്‌ കേരളം; പിന്തുണയുമായി ചലച്ചിത്രതാരങ്ങളും

തിരുവനന്തപുരം > സംസ്ഥാനത്ത് ഓൺലൈൻ/ ടിവി പഠനം ആരംഭിച്ച സാഹചര്യത്തിൽ വീട്ടിൽ ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്കായി ഡിവൈഎഫ്ഐയുടെ "ടി വി ചലഞ്ച്' ക്യാമ്പയിൻ. ഒന്നിലധികം ടിവി സ്വന്തമായുള്ളവർക്ക് ഒരു ടിവി ഈ പദ്ധതിയിലേക്ക് നൽകാം. ഒപ്പം സന്നദ്ധരായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നുള്ള ടിവി സ്പോൺസർഷിപ്പും സ്വീകരിക്കും.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്. അതോടൊപ്പം റീസൈക്കിൾ കേരളയുടെ ഭാഗമായി പ്രവർത്തകർ ശേഖരിക്കുന്ന പഴയ ടിവികളും നന്നാക്കി വിദ്യാർഥികൾക്ക് നൽകും. ഒരോ മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അർഹരായ കുട്ടികളെ കണ്ടെത്തിയാകും വിവരങ്ങൾ ശേഖരിക്കുക.

ക്യാമ്പയിന്റെ ഭാഗമായി കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആദ്യ മണിക്കൂറുകൾക്കകം നിരവധി ഫോൺ കോളുകളാണ് എത്തിയത്. നടി മഞ്ജുവാര്യരും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആഷിഖ് അബുവും നടൻ സന്തോഷ് കീഴാറ്റൂരും ഉൾപ്പെടെ ടെലിവിഷൻ നൽകാൻ സന്നദ്ധരായി കോൾ സെന്ററിൽ വിളിച്ചു.

എല്ലാ ജില്ലകളിലും പദ്ധതി ആരംഭിച്ചു. ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്കും ടിവി കൈമാറുന്നതിനും അടുത്തുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുമായോ കോൾ സെന്ററുമായോ ബന്ധപ്പെടാം–- 9895858666, 8590011044, 8590018240, 7012215574.



from Kerala || Deshabhimani ​Online ​News https://ift.tt/2zZrEsS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages