ഇ വാർത്ത | evartha
അവസാന രോഗിയും ആശുപത്രി വിട്ടു: സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലാൻഡ്

ന്യുസിലാൻഡിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. ന്യൂസിലന്‍ഡ് സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി മാറിയെന്ന് ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു. രാജ്യത്ത് നിലവിൽ ഒരു കോവിഡ് ബാധിതൻ പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തിൽനിന്ന് മടങ്ങിയെന്നും ആഷ്ലി കൂട്ടിച്ചേർത്തു.
ഈ നാഴികക്കല്ല് സന്തോഷകരമായ ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്- ആഷ്ലി പറഞ്ഞു.
അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ടെന്നും ആഷ്ലി കൂട്ടിച്ചേര്‍ത്തു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BJFSPi
via IFTTT
No comments:
Post a Comment