ബാംഗ്ളൂർ > കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്നു , വീടുകളിൽ ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ ഇല്ലാത്തവരെ കണ്ടെത്തി സഹായിക്കാൻ മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത് .ജൂൺ 1 നു ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബംങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കുടുക്കുവാൻ കഴിയുന്നില്ല .
കൊറോണ പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപെട്ട വർക്ക് , ഈ സമയത്തു പുതിയ ലാപ്ടോപ്പ് / സ്മാർട്ട് ഫോൺ വാങ്ങുന്നത് പ്രായോഗികമല്ല . ഈ പ്രതിസന്ധി മനസ്സിലാക്കിയാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത് .IT നഗരമായ ബാംഗളൂരിൽ നിരവധി വീടുകളിൽ പഴയ ലാപ്ടോപ്പ് / സ്മാർട്ട് ഫോണുകൾ/ ടാബ്ലറ്റ് എന്നിവ
ഉപയോഗിക്കാതെ ഇരിക്കുന്നുണ്ട് . ഇവ ശേഖരിച്ചു ആവശ്യക്കാരിലേക്കു എത്തിച്ചു നൽകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .
മലയാളം മിഷന്റെ 400 ൽ പരം ക്ലാസുകൾ വഴി ഈ സന്ദേശം പ്രചരിപ്പിച്ചു പദ്ധതി നടപ്പിൽ വരുത്തും . കൂടാതെ അപ്പാർട്മെന്റുകൾ . ഗേറ്റഡ് കമ്മ്യൂണിറ്റികൾ , ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ കമ്മിറ്റികൾ മുഖാന്തരം പദ്ധതി വിജയിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . മലയാളം മിഷൻ ഉപദേശക സമിതി അംഗം ഗോപിനാഥ് അമ്പാടി മൂന്നു കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു .
കൊറോണ കാലത്തു മലയാളം മിഷൻ മുൻകൈ എടുത്തു ബാംഗളൂരിലെ എല്ലാ മലയാളി സംഘടനകളെയും സഹകരിപ്പിച്ചു ഹെൽപ് ഡെസ്ക് രൂപികരിച്ചു നിരവധി സഹായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു . കർണാടകയിലെ മലയാളി സമൂഹത്തിൽ വളരെയേറെ പ്രശംസ നേടിയ ഈ പ്രവർത്തനങ്ങൾ , കേരളത്തിലും ചർച്ച ആയിരുന്നു . ആയിരക്കണക്കിന് മലയാളികൾക്ക് ഗുണകരമായ ഈ പ്രവർത്തങ്ങളുടെ തുടർച്ച എന്ന നിലക്ക് എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ഈ പദ്ധതിയും നല്ല രീതിയിൽ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് മലയാളം മിഷൻ .
നഗരത്തിലെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ഓൺലൈൻ ക്ലാസ്സ് ഉപയോഗപ്പെടുത്തുന്നതിൽ സഹായിക്കാനുള്ള ഈ ബൃഹ്ത് പദ്ധതിയിൽ എല്ലാവരും സഹരിക്കണമെന്നു മലയാളം മിഷൻ ഭാരവാഹികളായ ബിലു .സി .നാരായണൻ , കെ. ദാമോദരൻ ,ടോമി ആലുംങ്കൽ എന്നിവർ അഭ്യർത്ഥിച്ചു .
പഴയതും എന്നാൽ പ്രവർത്തന ക്ഷമതയുള്ളവയുമായ ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ , ടാബ്ലറ്റ് എന്നിവ ഡോണറ്റ് ചെയ്യാൻ താല്പര്യമുള്ളവരും , യൂസ്ഡ് ഡിജിറ്റൽ ഉൽപന്നങ്ങൾ ആവശ്യമുള്ളവരും മലയാളം മിഷൻന്റെ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു .8884840022 / 9035161130 / 9535201630 /9448108801 / 9880770648
from Kerala || Deshabhimani Online News https://ift.tt/2XsdVUv
via IFTTT
No comments:
Post a Comment