ഇ വാർത്ത | evartha
ഈ റാലികൾ വരുത്തിവയ്ക്കുന്നത് സർവ്വ നാശമായിരിക്കും: ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലികൾക്കെതിരെ ആരോഗ്യ വിദഗ്ദർ

പ്രസിഡന്റ് പദത്തിൽ രണ്ടാമൂഴം തേടുന്ന ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്താൻ പോകുന്ന റാലികൾക്ക് എതിരെ ആരോഗ്യ വിദഗ്ദർ. ഈ റാലികൾ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കകളാണ് ാ്രമാഗ്യ വിദഗ്ദർ പങ്കുവയ്ക്കുന്നത്.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക് ഡൗണിലായതോടെ നിർത്തിവെച്ച പ്രചരണങ്ങളാണ് ട്രംപിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്നത്. താരതമ്യേന കുറച്ച് കോവിഡ് 19 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായ ഒക്ലഹോമയിലെ തുൾസയിലേക്കാണ് പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്.
എന്നാൽ ആരോഗ്യ വിദഗ്ധർ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്. പ്രചരണ യോഗത്തിനെത്തുന്ന ജനക്കൂട്ടത്തിനിടയിൽ അണുബാധ പടരാനുള്ള സാധ്യത വലുതാണ്.ആളുകൾ വീടുകളിലേക്ക് മടങ്ങുന്പോൾ വീടുകളിലുള്ളവരുമായി സന്പർക്കത്തിലായി രോഗ വ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cZGwVB
via IFTTT
No comments:
Post a Comment