പരിസ്ഥിതിദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

പരിസ്ഥിതിദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നടും

തിരുവനന്തപുരം > പരിസ്ഥിതി ദിനമായ ജൂൺ 5ന് സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫലവൃക്ഷ തൈകൾ നടും. എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ പദ്ധതിയോട് ഐക്യപ്പെട്ടുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഫലവൃക്ഷതൈ നടുന്ന പാർടി ഘടകങ്ങൾ അതിന്റെ പരിപാലന ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. പാർടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പാർടി അംഗങ്ങളുടെ വീട്ടുവളപ്പിലുമാണ് തൈകൾ നടുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇഎംഎസ് അക്കാദമി വിളപ്പിശാലയിൽ നിർവഹിക്കും. ജില്ലാ-ഏരിയാതല ഉദ്ഘാടനം അന്നേദിവസം നടക്കും.

പ്രളയവും കോവിഡും പ്രകൃതി സംരക്ഷണത്തിന്റെയും സ്വയംപര്യാപ്തയുടേയും പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കുന്നു. ഇതു തിരിച്ചറിയാനും ക്രിയാത്മകമായി പ്രതികരിക്കാനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇതു മനസ്സിലാക്കി നാടിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിൽ പങ്കാളികളാകാനും ജൂൺ 5ന്റെ പരിപാടി വിജയിപ്പിക്കുവാനും കോടിയേരി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു.




from Kerala || Deshabhimani ​Online ​News https://ift.tt/3dnBHXm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages