കർണാടകത്തിൽ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരിൽ 78ശതമാനവും പ്രായമായവർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 23, 2020

കർണാടകത്തിൽ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരിൽ 78ശതമാനവും പ്രായമായവർ


ബംഗളൂരു> കർണാടകത്തിൽ കോവിഡ്മൂലം മരിക്കുന്നവരിൽ 78.87 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകർ. പ്രായമായവരിലാണ് കോവിഡ് കൂടുതൽ അപകടകരമാകുന്നത്. രോഗബാധിതരിൽ 16.24 ശതമാനം മാത്രമാണ് അമ്പത് വയസ്സിന് മുകളിലുള്ളവർ. എന്നാൽ, മരിക്കുന്നവരിൽ നാലിലൊന്നും പ്രായമായവരാണ്. അതിനാൽ 50 വയസ്സിന് മുകളിലുള്ളവർക്ക് കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കുപ്രകാരം 9,399 രോഗികളിൽ 841 പേർ 50 വയസ്സിനും 60നും ഇടയിൽ പ്രായമുള്ളവരാണ്. 60നുമുകളിൽ 686 പേരുമുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടമായ 142പേരിൽ 35 പേർ 50നും 60നും ഇടയിലും 77 പേർ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്.

മന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ്

മന്ത്രി കെ സുധാകറിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അച്ഛനും രോഗം ബാധിച്ചിരുന്നു. മന്ത്രിയുടെ വീട്ടിലെ ജോലികാരിക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെയും രണ്ടു മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
തുക നിശ്ചയിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/3dqimUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages