കോവിഡ്‌ ബാധിച്ച്‌ മുൻ ഫുൾബോൾ താരം ഹംസക്കോയ മരിച്ചു; കുടുംബത്തിലെ 5പേർക്ക്‌ രോഗബാധ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 5, 2020

കോവിഡ്‌ ബാധിച്ച്‌ മുൻ ഫുൾബോൾ താരം ഹംസക്കോയ മരിച്ചു; കുടുംബത്തിലെ 5പേർക്ക്‌ രോഗബാധ

മലപ്പുറം > പ്രമുഖ ഫുട്ബോൾ താരവും മുൻ സന്തോഷ് ട്രോഫി താരവുമായ പരപ്പനങ്ങാടി താനൂർ റോഡിലെ ഇളകത്ത് ഹംസക്കോയ (65) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്ന് രാവിലെ മരണം. കഴിഞ്ഞ ആഴ്ച കുടുംബ സഹിതം മുംബെയിൽ നിന്നെത്തിയതായിരുന്നു. ഭാര്യ , മകൻ, മകന്റെ ഭാര്യ, 3 വയസും 3 മാസവും പ്രായമുള്ള 2 പേരക്കുട്ടികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മാണി സി കാപ്പൻ എം എൽ എ, തിരൂരങ്ങാടി പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ എം കെ ബാവ എന്നിവരോടപ്പം ഹംസക്കോയ

മാണി സി കാപ്പൻ എം എൽ എ, തിരൂരങ്ങാടി പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ എം കെ ബാവ എന്നിവരോടപ്പം ഹംസക്കോയ

കഴിഞ്ഞ മെയ് 21നാണ് ഹംസക്കോയയും കുടുംബവും മുംബൈയിൽ നിന്ന് റോഡ്മാർഗം നാട്ടിലെത്തിയത്. കോവിഡ് ലക്ഷണത്തോടെ എത്തിയ ഇവർ കൊറന്റയിനിൽ ആയിരുന്നു. മെയ് 26നാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ന്യൂമോണിയയും ഹൃദോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

ബോംബെയിൽ താമസമാക്കിയിരുന്ന അദ്ദേഹം മോഹൻ ബഗാൻ, മൊഹമ്മദൻസ് തുടങ്ങിയ ക്ലബ്ബ്കളിൽ കളിച്ചിട്ടുണ്ട്. 1975-77 കാലഘട്ടങ്ങളിൽ തിരൂരങ്ങാടി പി എസ് എം എം കോളേജ് വിദ്യാർഥി ആയിരുന്നു. പരപ്പനങ്ങാടിയിലെ യുവ ഫുട്ബോൾ താരങ്ങൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ ലിഹാസ് കോയ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറാണ്. മുൻ റെയിൽസ് വോളിബോൾ താരം ലൈലയാണ് ഭാര്യ.

മക്കൾ: ലിഹാസ്കോയ, സക്കീന. മൃതദേഹം പ്രൊട്ടോകോൾ പ്രകാരം പരപ്പനങ്ങാടിയിൽ ഖബറടക്കും. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.



from Kerala || Deshabhimani ​Online ​News https://ift.tt/2UfDupH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages