കോവിഡ്‌: മഞ്ചേരിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു; കുടുംബത്തിലെ 5 പേർക്ക്‌ രോഗബാധ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 5, 2020

കോവിഡ്‌: മഞ്ചേരിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു; കുടുംബത്തിലെ 5 പേർക്ക്‌ രോഗബാധ

മലപ്പുറം> മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ(61)ആണ് മരിച്ചത്. കഴിഞ്ഞ മെയ് 21നാണ് മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്. മെയ് 26നാണ് രോഗം സ്ഥിരീകരിച്ചത്.

ഹംസക്കോയയുടെ മൂന്നുമാസവും, 3 വയസും പ്രായമുള്ള 2 പേരക്കുട്ടി അടക്കം കുടുംബത്തിലെ 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഹംസക്കോയയുടെ ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഹംസക്കോയക്ക് ന്യൂമോണിയയും ബാധിച്ചിരുന്നു. റോഡ് മാർഗമാണ് ഇവർ മുംബൈയിൽനിന്ന് നാട്ടിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.



from Kerala || Deshabhimani ​Online ​News https://ift.tt/3097s2C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages