കനത്ത മഴയും കാറ്റും: വൈക്കത്ത് വ്യാപക നാശനഷ്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 17, 2020

കനത്ത മഴയും കാറ്റും: വൈക്കത്ത് വ്യാപക നാശനഷ്ടം

വൈക്കം> കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരവും ഊട്ടുപുരയും കാറ്റില് തകര്ന്നുവീണു. നിരവധി വീടുകള് ഭാഗികമായി തകര്ന്നു.

വൈദ്യുതിപോസ്റ്റുകളും ട്രാന്സ്ഫോറര്മറുകളും തകര്ന്നതോടെ വൈക്കം ഇരുട്ടിലായി. തകരാറിലായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന് ദിവസങ്ങളെടുക്കുമെന്നാണ് വിവരം.

വൈക്കം താലൂക്കില് വ്യാപകമായി വൈദ്യുത വിതരണവും തടസപ്പെട്ടു.വൈക്കം ടൗണ്, ചെമ്മനാകരി, ഇത്തിപ്പുഴ, ടി.വി.പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തും സമീപ പ്രദേശത്തുമായി നൂറിലധികം മരങ്ങളാണ് കടപുഴകി വീണത്.

ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.മരം മുറിച്ചുനീക്കാന് ഏറെ പാടുപെട്ടാണ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയത്.









from Kerala || Deshabhimani ​Online ​News https://ift.tt/2ZeVIek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages