മനാമ> വന്ദേഭാരത് ദൗത്യത്തില് തിങ്കളാഴ്ച ബഹ്റൈനില്നിന്ന് കേരളത്തിലേക്കുള്ള രണ്ടാമത്തെ സര്വീസ്. 184 യാത്രക്കാരുമായി.കോഴിക്കോട്ടേക്കുള്ള എയര് ഇന്ത്യാ എക്സ്പ്രസ് വൈകീട്ട് 4.30-ന് പുറപ്പെടും. ഇന്ത്യന്സമയം രാത്രി 11.20-ന് കോഴിക്കോട്ട് ഇറങ്ങും.
അതേസമയം, മെയ് 16നും 22നും രണ്ടു വിമാനങ്ങള് കൂടി ബഹ്റൈനില് നിന്നും പ്രവാസികളെ ഒഴിപ്പിക്കാന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചതായി റിപ്പോര്ട്ടുണ്ട്. മെയ് 13 വരെയുള്ള ആദ്യ ഘട്ടത്തില് ബഹ്റൈനില് നിന്ന് രണ്ട് വിമാനങ്ങള് മാത്രമാണ് അനുവദിച്ചത്. 14,000 പേരാണ് എംബസിയില് നാട്ടില് പോകാനായി രജിസ്റ്റര് ചെയ്തത്.
തിങ്കളാഴ്ചത്തെ വിമാനത്തില് 180 മുതിര്ന്നവരും നാല് കുഞ്ഞുങ്ങളും ഉണ്ട്. എല്ലാ യാത്രക്കാര്ക്കും ടിക്കറ്റ് നല്കിയതായി എയര് ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എംബസി തയ്യാറാക്കിയ മുന്ഗണന പട്ടിക പ്രകാരമാണ് ടിക്കറ്റ് നല്കിയത്. ഗര്ഭിണികളും ജോലി നഷ്ടപ്പെട്ടവരും രോഗികളും പട്ടികയിലുണ്ട്.
അതിനിടെ, അര്ഹതയുണ്ടായിട്ടും ആറു മാസം ഗര്ഭിണിയായ യുവതിക്ക് ആദ്യ ഘട്ട പട്ടികയില് ഇടം ലഭിച്ചില്ലെന്ന പരാതി ഉയര്ന്നു. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് കേരളത്തിലേക്കുള്ള രണ്ട് വിമാന സര്വീസുകളിലും ഇടം ലഭിക്കാതെ പോയത്. എംബസിയില് അന്വേഷിച്ചപ്പോള് പട്ടിക തയ്യാറായി കഴിഞ്ഞെന്നും അടുത്ത ഘട്ടത്തില് നോക്കാമെന്നുമായിരുന്നു മറുപടി.
from Kerala || Deshabhimani Online News https://ift.tt/3dDg3xN
via IFTTT
No comments:
Post a Comment