തിരുവനന്തപുരം > സംസ്ഥാനത്ത് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എട്ട് പേർക്ക് നെഗറ്റീവായി. ഇതിൽ ആറ് പേർ കണ്ണൂരിൽ. ഇടുക്കിയിൽ രണ്ട് പേർക്ക് രോഗം ഭേദമായി. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരങ്ങൾ അറിയിച്ചത്.
ഒരു മാസമായി കോവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട് എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. 96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.
സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കോവിഡ് ബാധിതർ ചികിത്സയിൽ ഉള്ളത് കണ്ണൂരാണ് 38 പേർ, ഇവരിൽ രണ്ട് പേർ കാസർകോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.
21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു. നിലവിൽ കോവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും.
from Kerala || Deshabhimani Online News https://ift.tt/2YrppIX
via IFTTT
No comments:
Post a Comment