ഇ വാർത്ത | evartha
ലോക്ക്ഡൗണ്‍ ലംഘിച്ച് മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടത്തിയ ഡീൻ കുര്യാക്കോസിനെതിരെ കേസെടുത്തു

കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസിനെതിരെ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രതിഷേധ സമരം നടത്തിയതിന് കേസ്. ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികള്‍ വര്‍ധിച്ച ഇടുക്കി ജില്ലയില്‍ സ്രവ പരിശോധന സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പില്‍ നിരാഹാരം സമരം നടത്തിയതിനാണ് നടപടി.
ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ജില്ലയില്‍ കോവിഡ് പരിശോധന സംവിധാനം സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് സമരം നടത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ളവരായി മാത്രം ഇടുക്കിക്കാരെ കാണരുതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ലാബിനു ഫണ്ട് അനുവദിച്ചതാണെന്നും എംപിയുടെ സമരം രാഷ്ട്രീയ പ്രേരിതം ആണെന്നുമാണ് മന്ത്രി എം എം മണിയുടെ പ്രതികരണം. ജില്ലയിലെ കോവിഡ് സാമ്പിള്‍ പരിശോധനക്ക് എറണാകുളത്തും ആലപ്പുഴയിലും സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xpSwkz
via IFTTT
No comments:
Post a Comment