ഇ വാർത്ത | evartha
മദ്യവിൽപ്പന വ്യാഴാഴ്ച മുതൽ

സംസ്ഥാനത്ത് മദ്യവിൽപ്പന വ്യാഴാഴ്ച മുതൽ പുനഃരാരംഭിക്കുവാൻ തീരുമാനമെടുത്തതായി സൂചനകൾ. മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം.
ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാകുമെന്നും ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാമെന്നും വ്യാഴാഴ്ച മദ്യം വിൽപ്പന ആരംഭിക്കുമെന്നും ബിവറേജസ് വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ആപ്പിൽ ഉപയോഗിക്കുന്നതെന്ന് ഫെയർകോഡ് സിഇഒ എം.ജി.കെ. വിഷ്ണു പറഞ്ഞു. സാധാരണ ഫോണിലൂടെയും ആപ്പ് ഉപയോഗിക്കാം. സർക്കാർ സെർവർ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഫോണിൽ കൂടി എസ്എംഎസ് വഴിയാണ് മദ്യം ബുക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികളുമായി ഇന്ന് ചർച്ച നടത്തും.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3gnyokR
via IFTTT
No comments:
Post a Comment