ഇ വാർത്ത | evartha
ലോക് ഡൗൺ പെട്ടെന്നു പിൻവലിച്ചേക്കില്ല: ഇന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും

ലോക്ക്ഡൗണ്‍ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം ഇന്ന് പുറപ്പെടുവിച്ചേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ സംബന്ധിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ശുപാര്‍ശകളും ചര്‍ച്ച ചെയ്തിരുന്നു.ഴ
കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിച്ചേക്കില്ലെന്നാണ് സൂചനകൾ. ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കൂ. എന്നാല്‍, നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ദിനം പ്രതി വർദ്ധിക്കുകയാണ്. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും മടക്കവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വെല്ലുവിളിയാണ്. അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85,000 കവിഞ്ഞ് ചൈനയെ മറികടന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2z2HNNJ
via IFTTT
No comments:
Post a Comment