തിരുവനന്തപുരം> കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരോട് റെയിൽവേ ഈടാക്കുന്നത് കൊള്ളനിരക്ക്. രാജധാനി പ്രത്യേക ട്രെയിനുകളിൽ തിരക്കിന് അനുസരിച്ച് നിരക്ക് കൂട്ടുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനമാണുള്ളത്. ട്രെയിനിലെ ആദ്യ 20 ശതമാനം ടിക്കറ്റിന് മാത്രമാണ് അടിസ്ഥാന നിരക്ക്. ഈ സീറ്റുകൾ തീരുന്നമുറയ്ക്ക് 10 മുതൽ 50ശതമാനംവരെ നിരക്ക് കൂട്ടും.
തിങ്കളാഴ്ച ബുക്കിങ് തുടങ്ങുമ്പോൾ ന്യൂഡൽഹി–തിരുവനന്തപുരം യാത്രയ്ക്ക് സെക്കൻഡ് എസിയിൽ 4,260, തേഡ് എസിയിൽ 2,930 എന്നിങ്ങനെയായിരുന്നെങ്കിൽ ചൊവ്വാഴ്ച രാവിലെ ഇത് യഥാക്രമം 6225, 4,065 രൂപയായി ഉയർന്നു. തിങ്കളാഴ്ച ആദ്യം ബുക്ക് ചെയ്തവർക്ക് 2,155 രൂപയ്ക്ക് തേഡ് എസി ടിക്കറ്റ് കിട്ടിയിരുന്നു. ഫസ്റ്റ് എസിയിൽ തിരക്ക് കുറവായതിനാൽ നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2Lnm063
via IFTTT
No comments:
Post a Comment