ദുബായ് > കോവിഡ് ബാധിച്ച രണ്ട് മലയാളികൾ കൂടി ഇന്ന് യുഎഇയിൽ മരണപ്പെട്ടു. കോതമംഗലം ആയക്കാട് തൈക്കാവ് പടി എലവും ചാലിൽ നിസാർ (37), മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് (51) എന്നിവരാണ് മരിച്ച മലയാളികൾ.
കോതമംഗലം സ്വദേശി നിസാർ രണ്ടു ദിവസം മുൻപാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് അജ്മാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബുദാബിയിലെ സൂപ്പർമാർക്കറ്റ് ഉടമയായ അഷറഫ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു
from Kerala || Deshabhimani Online News https://ift.tt/3dgT8sf
via IFTTT
No comments:
Post a Comment