ഓൺലൈൻ ക്ലാസ്‌ പാവപ്പെട്ട കുട്ടികളെ വിവേചനത്തിലേക്ക്‌ നയിക്കില്ല; ആശങ്ക വേണ്ട, മാതൃകയുമായി "പ്രതിഭാതീരം' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 29, 2020

ഓൺലൈൻ ക്ലാസ്‌ പാവപ്പെട്ട കുട്ടികളെ വിവേചനത്തിലേക്ക്‌ നയിക്കില്ല; ആശങ്ക വേണ്ട, മാതൃകയുമായി "പ്രതിഭാതീരം'

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. പുതിയൊരു രീതിയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ട്. ഓൺലൈൻ പഠനം ഡിജിറ്റൽ ഡിവൈഡിലേക്കും, പാവപ്പെട്ട കുട്ടികളോടുള്ള വിവേചനത്തിലേക്കും നയിക്കുമോ എന്നതാണ് പലരുടേയും സംശയം. എന്നാൽ ഇത് മറികടക്കാൻ ആകുന്ന കാര്യമാണ് എന്ന് വ്യക്തമാക്കിയുള്ള മന്ത്രി തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഇന്നത്തെ ദിനപത്രങ്ങൾ മുഴുവൻ പുതിയ അദ്ധ്യയന വർഷാരംഭത്തെ കുറിച്ചുള്ള വാർത്തകൾ ആണ്. കേരളത്തിലെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് നീങ്ങുകയാണ്. ഇപ്പോൾ വ്യാപകമായിട്ടുള്ള ചർച്ച ഇത് ഡിജിറ്റൽ ഡിവൈഡിലേക്കും, പാവപ്പെട്ട കുട്ടികളോടുള്ള വിവേചനത്തിലേക്കും നയിക്കും എന്നതാണ്. ഇത് സംഭവിക്കില്ല എന്നുറപ്പ് വരുത്താനുള്ള ഒരു കർമ്മ പരിപാടി ഇതാണ് . ആലപ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ 6 വർഷങ്ങളായി നടന്നു വരുന്ന പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടിക്കാരാണ് ഇത് മുന്നോട്ടു വച്ചിട്ടുള്ളത് . ഇത് എവിടെയും നടപ്പാക്കാവുന്നതേയുള്ളൂ.

1 ഇപ്പോൾ 12 പ്രതിഭാതീരം കേന്ദ്രങ്ങളാണ് ആലപ്പുഴ തീരദേശം കേന്ദ്രീകരിച്ച് നടന്നു വരുന്നത്. വീട്ടിൽ കമ്പ്യുട്ടറോ , ഇന്റർനെറ്റോ, ടെലിവിഷനോ ഇല്ലാത്തവർക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ ടൈം ടേബിൾ അനുസരിച്ച് വായനശാലകളിൽ വന്നു കാണാനുള്ള സൗകര്യം ഒരുക്കും . പ്രതിഭാതീരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന മിക്ക വായനശാലകളിലും കമ്പ്യുട്ടറുകളും പ്രോജെക്ടറുകളും ഇൻറർനെറ്റും ഉണ്ട്.

2 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രാഥമീകമായി സംശയ നിവാരണത്തിനായി ഒരു മെന്റർ ഉണ്ടാവും. അധ്യാപകരോ സന്നദ്ധ പ്രവർത്തകരോ ആയിരിക്കും മെന്റർ ആവുക. ക്ലാസ് സംബന്ധിച്ച സംശയങ്ങൾ കുട്ടികൾക്ക് ഓൺലൈൻ ആയോ ഓഫ്ലൈൻ ആയോ അറിയിക്കാം . ഓണലൈൻ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഒരു സംശയപ്പെട്ടി ഓരോ കേന്ദ്രത്തിലും ഉണ്ടാവും. മെന്റർ കേന്ദ്രങ്ങളിൽ ഇല്ലെങ്കിൽ കുട്ടികൾക്ക് സംശയങ്ങൾ എഴുതി സംശയപെട്ടിയിൽ ഇടാം കേന്ദ്രങ്ങളിൽ വരാതെ വീടുകളിൽ ക്ലാസ്സുകൾ കാണാൻ സൗകര്യമുള്ളവർക്കും പ്രതിഭാതീരം കേന്ദ്രങ്ങളിലെ സംശയപ്പെട്ടി ഉപയോഗപ്പെടുത്താം

3 ലോക്കൽ ചാനലിൽ പ്രാദേശികമായി ലഭ്യമാകുന്ന അദ്ധ്യാപകരുടെ ക്ലാസ്സുകൾ ലഭ്യമാക്കുന്നുണ്ട്. അതിന് വിക്ടേഴ്സ് ചാനലിന്റെ സമയക്രമത്തിന് പുറത്ത് ഒരു ഷെഡ്യുൾ തയ്യാറാക്കുന്നുണ്ട് . സംശയപ്പെട്ടികളിൽ ലഭിക്കുന്ന സംശയങ്ങൾക്ക് ഈ പ്രാദേശിക ചാനലിൽ ലഭിക്കുന്ന ക്ളാസുകളിലൂടെ അധ്യാപകർ സംശയ നിവാരണം നടത്തും

4 പ്രതിഭാതീരം സ്വന്തമായി ഒരു ബ്ലോഗ് നടത്തുന്നുണ്ട് . അതിലും കേരളത്തിൽ നിന്ന് ലഭ്യമാകുന്ന വിഡിയോ ക്ലാസ്സുകൾ അഗ്രിഗേറ്റ് ചെയ്യുകയും പ്രാദേശിക അദ്ധ്യാപകരുടെ ക്ളാസുകൾ റെക്കോർഡ് ചെയ്തും ലഭ്യമാക്കുന്നുണ്ട്. തീരദേശത്ത് നിന്നുള്ള പ്രതിഭാതീരം കുട്ടികൾക്ക് മാത്രമല്ല ആർക്കു വേണമെങ്കിലും ഇത് ഉപയോഗപ്പെടുത്താം.

5 വിക്ടേഴ്സിലെ എല്ലാ വിഡിയോകളും കോപ്പിറൈറ്റ് ഇല്ലാതെ ഇന്റർനെറ്റിൽ ലഭ്യമായ വിഡിയോകളും , പ്രാദേശികമായി അധ്യാപകർ ഉണ്ടാക്കുന്ന വിഡിയോകളും ചേർത്ത് ഇന്റർനെറ്റ് സൗകര്യം കുറവുള്ള സ്ഥലങ്ങളിലും കേന്ദ്രങ്ങളിലും വീടുകളിലും ലഭ്യമാക്കാൻ ഒരു സംവിധാനവും പ്രതിഭാതീരം ഒരുക്കുന്നുണ്ട്. ആൻഡ്രോയിഡ് ആപ്പ് ആയും ഒരു വിഡിയോ ലൈബ്രറി ആക്കി പെൻഡ്രൈവിലും ലഭ്യമാക്കുന്ന പദ്ധതി ആണ് ആലോചിക്കുന്നത്. ഇത് കോപ്പി ചെയ്തു ഇന്റർനെറ്റ് ഇല്ലാത്ത സമയത്തും കുട്ടികൾക്ക് ഉപയോഗിക്കാം.

6. ആലപ്പുഴയിൽ പ്രതിഭാതീരം കേന്ദ്രങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിലും അടുത്തയാഴ്ച ഈ പരിപാടി ആരംഭിക്കുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3eyyGDA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages