യുഡിഎഫും ബിജെപിയും വ്യാജപ്രചരണം നടത്തി; ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക‌് ശ്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 31, 2020

യുഡിഎഫും ബിജെപിയും വ്യാജപ്രചരണം നടത്തി; ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക‌് ശ്രമിച്ചു

തലശേരി > നിർബന്ധിത ക്വാറന്റൈനായി യുഡിഎഫും ബിജെപിയും സമരം ചെയ്തതിൽ മനംനൊന്ത് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ നഴ്സാണ് രാഷ്ട്രീയവേട്ടയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ഇവരെ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാകുറിപ്പ് സംബന്ധിച്ച് ന്യൂമാഹി പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം നഴ്സിൽ നിന്ന് മൊഴിയെടുക്കും.

നഴ്സിന്റെ സഹോദരി കർണാടകത്തിലെ ചിത്രദുർഗജില്ലയിൽ നിന്ന് നാട്ടി്ലെത്തിയിരുന്നു. സഹോദരിയും സമ്പർക്കമുണ്ടായ അമ്മയും മാഹി ചാലക്കരയിലെ ബന്ധുവീട്ടിൽ ക്വാറന്റൈനായിരുന്നു. അമ്മയും സഹോദരിയും വീട്ടിലുള്ള രണ്ട് ദിവസം പിണറായിയിലെ മറ്റൊരു ബന്ധുവീ്ട്ടിലായിരുന്നു നഴ്സ്. സമ്പർക്കമില്ലാത്ത നഴ്സ് ക്വാറന്റൈനിൽ പോവേണ്ട ആവശ്യമില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. ഇത് അംഗീകരിക്കാതെയാണ് നഴ്സിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും ശ്രമിച്ചത്.

ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം നഴ്സിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. പരിശോധനഫലം നെഗറ്റീവായതോടെ സമരക്കാരുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞു. തെറ്റായ ആരോപണം ഉന്നയിച്ച് നഴ്സിനെ അപമാനിച്ച രാഷ്ട്രീയപാർടിക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി.

പാർടിക്കാർ കുറച്ചുകാലമായി ബുദ്ധിമുട്ടിക്കുന്നു

കഴിഞ്ഞ ഫെബ്രുവരി മുതൽ അവധിയില്ലാതെ സേവനം നടത്തുകയാണെന്നും തെറ്റുകാരിയെന്ന് ചിത്രീകരിച്ചതിൽ വേദനയുണ്ടെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. എനിക്കെതിരെ വന്ന പാർടിക്കാർ കുറച്ചുകാലമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരാളെ ഇല്ലാതാക്കണമെന്ന് വിചാരിച്ച് ഒരു കൂട്ടം വന്നാൽ മറ്റൊന്നും ചെയ്യാനാവില്ല. ആത്മാർഥമായി ജോലിചെയ്തിട്ടും എ്ന്റെ ജോലിയെക്കുറിച്ചാണ് കുറ്റം പറഞ്ഞത്. ഇനിയും എനിക്ക് സഹിക്കാൻ വയ്യെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.


from Kerala || Deshabhimani ​Online ​News https://ift.tt/3eujZl0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages