ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ അതിജീവന കിറ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 5, 2020

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ അതിജീവന കിറ്റ്


തിരുവനന്തപുരം> ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ കോവിഡ്19 അതിജീവന കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 50 പേർക്കാണ് ഇന്ന് Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്. തൊഴിൽ ദിനങ്ങൾ നഷ്ടപെട്ട/ശമ്പളം ലഭിക്കാത്ത ദിവസ വേതനക്കാരെ സഹായിക്കാൻ ആണ് പ്രതിധ്വനി ‘കോവിഡ്19 അതിജീവന കിറ്റ്" ആരംഭിച്ചത്. വരും ദിവസങ്ങളിൽ 250 ലധികം ദിവസ വേതനക്കാർക്കു കിറ്റുകൾ നല്കാൻ ആണ് പ്ലാൻ.

ടെക്നോപാർക്ക് HR മാനേജർ അഭിലാഷ്, ജോർജ്, അഭിലാഷ് എം ആർ, പ്രതിധ്വനി ജോയിന്റ് സെക്രട്ടറിമാരായ വിഷ്ണു രാജേന്ദ്രൻ, രഞ്ജിത്ത് ജയരാമൻ വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് കൃഷ്ണൻ, ജോഷി എ കെ, , മുഹമ്മദ് അനീഷ്, കിരൺ എം ആർ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

സഹായിക്കാൻ താല്പര്യമുള്ള ഐ ടി ജീവനക്കാർക്ക് 1000 രൂപയുടെ കിറ്റ് സ്പോൺസർ ചെയ്യാം. നിങ്ങൾ നൽകുന്ന 1000 രൂപയ്ക്ക് ആവശ്യ സാധനങ്ങൾ വാങ്ങി അർഹരായ ദിവസ വേതനക്കാരായ ടെക്നോപാർക്കിലെ ജീവനക്കാർക്ക് പ്രതിധ്വനി എത്തിച്ചു നൽകും.

ടെക്നോപാർക്കിൽ കോവിഡ്19 അതിജീവന കിറ്റിനു അർഹതയുള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ താഴെ പറയുന്നവരെ വിളിച്ചു അറിയിക്കുക :

മുഹമ്മദ് അനീഷ് -97458 89192, കിരൺ എം ആർ - 70122 30578



from Kerala || Deshabhimani ​Online ​News https://ift.tt/3c89qU9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages